ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു.

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പരിഷ്‌കരിച്ച ലോഗോ ലോക മുസ്‌ലിം പണ്ഡിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ ഖുറദാഇ പ്രകാശനം ചെയ്തു. പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി വി പി റഷീദലി, അബ്ദുല്ലത്തീഫ് നല്ലളം, അബ്ദുറഹ്മാന്‍ സലഫി, മുഹമ്മദ് ഷൗലി എന്നിവര്‍ പങ്കെടുത്തു. പുതിയ ലോഗോ പ്രതിനിധാനം ചെയ്യുന്ന ആശയം വൈസ് പ്രസിഡന്റ് ഷമീര്‍ വലിയ വീട്ടില്‍ വിശദീകരിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരായ നാല്‍പത് വ്യക്തികള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള ലോഗോ പ്രകാശനത്തില്‍ പങ്കാളികളായി. കഴിഞ്ഞ നാലു ദശകങ്ങളായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ഇസ്‌ലാഹി സെന്റര്‍.
