30 Friday
January 2026
2026 January 30
1447 Chabân 11

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത് – പാക് പ്രധാനമന്ത്രി

രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി ശഹ്ബാസ് ശരീഫിനെ പാര്‍ലമെന്റ് തെരഞ്ഞെടുത്തു. മൂന്ന് പ്രാവശ്യം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ് ശഹ്ബാസ് ശരീഫ്. മിയാന്‍ മുഹമ്മദ് ശഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതായി ആക്ടിങ് സ്പീക്കര്‍ സര്‍ദാര്‍ അയാസ് ശാദിഖ് അറിയിച്ചു. ദേശീയ അസംബ്ലിയിലെ ആദ്യ അഭിസംബോധനയില്‍ ശഹ്ബാസ് ശരീഫ് ശമ്പളം, പെന്‍ഷന്‍, തൊഴിലാളികളുടെ അടിസ്ഥാന വേതനം എന്നിവയില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ഞങ്ങള്‍ ഇന്ത്യയുമായി നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നു. എന്നാല്‍, കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ ശാശ്വതമായ സമാധാനം സ്ഥാപിക്കപ്പെടുകയില്ലെന്ന് ശഹ്ബാസ് ശരീഫ് പറഞ്ഞു. യു എന്‍ പ്രമേയത്തെ മുന്‍നിര്‍ത്തി കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നതിന് ശഹ്ബാസ് ശരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
ഇംറാന്‍ ഖാനെ അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിപദത്തില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിനുമുമ്പ്, ഇംറാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയിലെ (ജഠക) എം പിമാര്‍ കൂട്ടത്തോടെ രാജിവെക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു.

Back to Top