8 Friday
August 2025
2025 August 8
1447 Safar 13

മാസപ്പിറവി ലേഖനം ശ്രദ്ധേയം

അബ്ദുല്‍ബാസിത്ത്, ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലം

ചന്ദ്രമാസപ്പിറവി സംബന്ധിച്ച് ടി പി എം റാഫി എഴുതിയ ലേഖനം കാലോചിതമായി. ആധുനിക മനുഷ്യനും സാങ്കേതിക വിദ്യയും ഇത്രത്തോളം വളര്‍ന്നിട്ടും ചന്ദ്രന്റെ നിര്‍ണയ കാര്യത്തില്‍ വ്യക്തതവരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരംതന്നെ. ഇസ്ലാമിലെ പ്ര ധാന ആരാധനാ കര്‍മങ്ങള്‍ക്ക് അടിസ്ഥാനമായ ചന്ദ്രന്റെ നിര്‍ണയത്തില്‍ കാലത്തിനനുസരിച്ച് ഒപ്പമെത്താന്‍ മുസ്ലിംകള്‍ പലപ്പോഴും കിതക്കുന്നുണ്ട്. ശാസ്ത്രവും ഗോളശാസ്ത്രവും ഇത്രയും വളര്‍ന്നിട്ടും ചന്ദ്രന്റെ നിര്‍ണയത്തി ല്‍ അപാകത വരുത്തുന്നത് മറ്റുമതസ്ഥര്‍ക്കിടയില്‍ മുസ്ലിം ഉമ്മത്തിന്റെ സ്ഥാനം പിറകോട്ട് പോവാന്‍ കാരണമാകും. ഹൈന്ദവര്‍ അവരുടെ ആഘോഷങ്ങള്‍ക്കും മറ്റും ചന്ദ്രനെ കൃത്യമായി ഗണിക്കുമ്പോള്‍ മുസ്ലിംകള്‍ ഈ വിഷയത്തില്‍ ഇപ്പോഴും പരസ്പരം പോരടിക്കുന്നത് സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കാന്‍ കാരണമാകും. സാധാരണക്കാര്‍ക്കിടയില്‍ വിഷയം കൂടുതല്‍ വ്യക്തമല്ലാത്തത് കാരണമാണ് പോരടിക്കുന്നതെങ്കില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തെറ്റ് മനസ്സിലാക്കി തിരുത്താനുള്ള വിശാല മന:സ്ഥിതി കാണാത്തതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ വളരാന്‍ സഹായകമാകുന്നു. ലേഖനത്തില്‍ ഓരോ വിഷയവും കൃത്യമായും സാധാരണക്കാരന് മനസ്സിലാകും വിധത്തിലും ആയത് കൂടുതല്‍ ആകര്‍ഷണീയത ഉണ്ടാക്കി. നമസ്‌കാര സമയനിര്‍ണയവും നോമ്പുകാലത്ത് കാണുന്ന മഗ്രിബ്, സുബ്ഹി ബാങ്ക് സമയ വ്യത്യാസത്തിന്റെ കാരണവും വ്യക്തമാക്കിയത് സമൂഹത്തിനിടയില്‍ നിലനിന്നിരുന്ന വലിയൊരു സംശയത്തിന് ഉത്തരം നല്‍കി.

Back to Top