27 Friday
December 2024
2024 December 27
1446 Joumada II 25

സഹനശയ്യ

റസാഖ് പള്ളിക്കര


മക്കയുടെ
കനിവാഴങ്ങളില്‍ നിന്ന്,
വീണ്ടെടുത്ത,
മരതക മാണിക്യം
ഹിറയോളം
ഭര്‍തൃ സ്‌നിഗ്ധതയില്‍,
ഒരു സ്ത്രീയും
ഖദീജയോളം
നടന്നിട്ടില്ല.
സമ്മിലൂനീ*
കേട്ടുണര്‍ന്ന
പൂവിതള്‍
ഒരു കൊടുങ്കാറ്റിലും
കൊഴിഞ്ഞു പോയിട്ടുമില്ല.
വിശപ്പില്‍-
പൊള്ളി തീര്‍ന്ന,
ശഅ്ബ് അബൂത്വാലിബില്‍,
ഭൂമിയെപ്പോലും കരയിച്ച
സഹനത്തിന്റെ –
ആഴക്കടലാണത്.
ദൈന്യതയുടെ,
ഇടി മിന്നലുകളിലും,
ഈമാനുറപ്പിന്റെ
നിറ നിലാവ്
മുത്ത് നബി-
മന്ദഹാസങ്ങള്‍ക്ക്
കുഞ്ഞിളം ചുണ്ടേകിയ
മഹിത രത്‌നം.
ഹതാശരായ,
ഉമ്മമാര്‍ക്കൊക്കെയും,
പ്രത്യാശയുടെ,
പരിമളച്ചോല വിരിച്ച,
സുകൃത ജന്മം
ഒടുവില്‍,
ആകാശം-
കെട്ടു തീരുമ്പോള്‍,
തെളിഞ്ഞുനില്ക്കുന്ന
ഒറ്റ നക്ഷത്രം!

* പുതപ്പിക്കുക

Back to Top