മാസപ്പിറവിയുടെ ദൂരമെത്രയാണ്?
എം ഖാലിദ് നിലമ്പൂര്‍
ഏപ്രില്‍ രണ്ടിന് ശനിയാഴ്ച സഊദിയില്‍ നോമ്പ് തുടങ്ങിയത് തലേനാള്‍ പിറവി ദര്‍ശിച്ചത് കൊണ്ടാവുമല്ലോ. എന്നാല്‍ ‘ഇവിടെ മാസപ്പിറവി കണ്ടില്ല’ എന്നു പറഞ്ഞ് ഒരു നോമ്പ് കളയുകയായിരുന്നില്ലേ പലരും. സഊദി കുറെയധികം ദൂരത്തായതുകൊണ്ടാണോ ഇവിടെ നോമ്പ് എടുക്കാതിരുന്നത്? എങ്കില്‍ എവിടെ, എത്ര ദൂരെ നിന്നുള്ള പിറവി സ്വീകരിക്കാം, എത്ര ദൂരത്തായാല്‍ പറ്റില്ല? അങ്ങനെ ഒരു കണക്ക് മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ? ഒരു ചന്ദ്രനെ മാത്രമേ അല്ലാഹു തദാവശ്യാര്‍ഥം പടച്ചിട്ടുള്ളൂവെന്നതിനാല്‍, എവിടെ നിന്നുമുള്ള വിശ്വാസയോഗ്യമായ വിവരവും പരിഗണിക്കല്‍ സത്യവിശ്വാസിക്ക് നിര്‍ബന്ധമല്ലേ? വേറെ അര്‍ധഗോളത്തിലുള്ള അമേരിക്കയില്‍ നിന്നും മറ്റുമുള്ള പിറവി വിവരം ഇവിടെ കിട്ടുമ്പോഴേക്ക് നമ്മുടെ ദിവസം തന്നെ മാറിയിട്ടുണ്ടാവാം. പക്ഷെ പിറ്റേന്ന് നോമ്പ് നോല്‍ക്കാന്‍ അതേ ചന്ദ്രന്റെ പിറവി ഇവിടെ പിന്നെയും കാണാന്‍ കാത്തിരിക്കുന്ന രീതി ഉചിതമാണോ?