ഈ ക്രൂരത എന്നവസാനിക്കും?
ഹാസിബ് ആനങ്ങാടി
ഓരോ ദിവസവും ജനാധിപത്യ രാജ്യത്തുള്ള പൗരന്മാരെ വഞ്ചിക്കുകയാണ് എണ്ണക്കമ്പനികളും ഭരണകൂടവും. പാചകവാതകത്തിന് ഒറ്റയടിക്ക് 256 രൂപയാണ് കൂടിയത്. 904 രൂപയാണ് 16 മാസത്തിനിടെ സിലിണ്ടറിന് കൂട്ടിയത്. ഒരുതരം കൊള്ളയാണ് ഇത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 50 രൂപ കൂട്ടി. മണ്ണെണ്ണ ലിറ്ററിന് 59 രൂപയില്‍ നിന്ന് 81 രൂപയായി കുത്തനെ കൂട്ടി. വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിന് വില കൂട്ടിയാലും സാധാരണക്കാരെയാണ് ബാധിക്കുന്നതെന്ന് അധികൃതര്‍ അറിയണം. എന്നാല്‍ പെട്രോളിനും ഡീസലിനും വില കൂട്ടുന്നത് പ്രത്യേക പ്രതിഭാസം ആയിരിക്കുകയാണ്. ഓരോ ദിവസവും ഉണരുമ്പോഴും എല്ലാവരില്‍നിന്നും ആശങ്കയോടെ ഉയരുന്ന ചോദ്യം ഇന്ന് എത്ര കുട്ടിയെന്നാണ്. മാര്‍ച്ച് 22നു ശേഷം എല്ലാ ദിവസവും വിലകൂട്ടി. കാലപരിധി ഇല്ലാതെ ഇല്ലാതെയാണ് ഇന്ധന വില കൂടുന്നത് എല്ലാ മേഖലയിലും വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് വര്‍ധനകളും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമെല്ലാം ചേര്‍ന്ന് നിത്യ ചെലവ് താങ്ങാനാവാതെ സാധാരണക്കാരുടെ ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. മണ്ണെണ്ണ വില കുതിച്ചുയര്‍ന്നതോടെ തീരദേശം വറുതിയുടെ പിടിയിലാകും. ഇതിനെല്ലാം പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരിനും വാണിജ്യ നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനും മാത്രമേ പറ്റുകയുള്ളൂ.