റമദാന്‍ മഴ
ജംഷിദ് നരിക്കുനി
നിത്യ വസന്തം പൊഴിക്കും
നിലാവിന്‍ പൊന്‍ചന്ദ്രികേ
നിത്യാനന്ദ മിഴികളെ
തലോടും പൊന്‍ചാരുതേ
നിശ്വാസത്തിലുണരുന്ന
ഹൃദയഗീതികള്‍
നിന്നെ പുണരുന്നു
ഭക്തിസാന്ദ്രമായ്
പുണ്യം പെയ്യുന്ന
ഖദ്‌റിന്റെ രാവിലുദിക്കും
മാലാഖയെപ്പോലെ നീ
ചൂടുന്നു മന്ദഹാസം
നൂറുമേനി വിള തരും
കതിരുകളായിരമതിലധികം
പതിരുകളില്ലാതെ കാക്കണം
മലര്‍ക്കെ തുറന്നിടും പറുദീസകള്‍
പുതുമഴ പെയ്തു തീര്‍ത്ത
കുളിര്‍വെള്ളച്ചാലിലെ
പരല്‍മീന്‍ പോലെ
തുള്ളിത്തുടിക്കുന്നു ഉള്ളകം
മാന്ത്രിക മഴനാരുകള്‍
മുത്തം വെച്ചിടും
പകലന്തികള്‍
പുണരുന്നു പ്രണയം
നിത്യ വസന്തമേ