2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഭിന്നശേഷിക്കാര്‍ക്കായുള്ള വിവാഹാന്വേഷണ സംഗമം എബിലിറ്റി പൊരുത്തം സംഗമം സമാപിച്ചു

പുളിക്കല്‍ എബിലിറ്റി ക്യാമ്പസില്‍ നടന്ന പൊരുത്തം സംഗമം സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ്
റിയാസ് ഉദ്ഘാടനം ചെയ്യുന്നു.


പുളിക്കല്‍: വിവാഹ പ്രായമെത്തിയ ഭിന്നശേഷിക്കാര്‍ക്കായി എബിലിറ്റി ഫൗണ്ടേഷനും വേ ടു നിക്കാഹും സംഘടിപ്പിച്ച മൂന്നാമത് ‘പൊരുത്തം’ വിവാഹാന്വേഷണ സംസ്ഥാന സംഗമം സമാപിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഐ എസ് എം സം സ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിനി ഉണ്ണി, ജില്ലാ പഞ്ചായത്തംഗം പി കെ സി അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ പി എന്‍ അഷ്‌റഫ്, ഡോ. യു പി യഹ്‌യഖാന്‍, അഡ്വ. യൂനുസ് സലീം, ഡോ. പി എന്‍ അബ്ദുല്‍അഹദ് മദനി, അബ്ദുല്ലത്തീഫ് കായല്‍മഠത്തില്‍, ജമാല്‍ പുളിക്കല്‍, നസീം മടവൂര്‍, അബ്ദുസലാം വാഴക്കാട്, സി എച്ച് മൊയ്തീന്‍കുട്ടി പ്രസംഗിച്ചു. അയ്യായിരത്തോളം ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി നടത്തിയത്. യൂനിറ്റി സര്‍വ്വീസ് മൂവ്‌മെന്റ് വളണ്ടിയര്‍മാരും ട്രോമ കെയര്‍ പ്രവര്‍ത്തകരും പരിപാടി നിയന്ത്രിച്ചു.

കര്‍മനിരതരായി യൂണിറ്റി വളണ്ടിയര്‍മാര്‍
പുളിക്കല്‍: എബിലിറ്റി ക്യാമ്പസില്‍ നടന്ന മൂന്നാമത് പൊരുത്തം പരിപാടിയുടെ സംഘാടനത്തില്‍ ഏറെ ശ്രദ്ധേയമായ സേവനമാണ് ഐ എസ് എം യൂണിറ്റി വളണ്ടിയര്‍മാര്‍ കാഴ്ച വെച്ചത്. ഭിന്നശേഷിക്കാരെ വിവിധ വേദികളില്‍ എത്തിക്കുന്നതിലും സ്‌റ്റേജില്‍ അവരെ പരിചയപ്പെടുത്തുന്നതിലും വളണ്ടിയര്‍ സേവനം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഭക്ഷണം, മീഡിയ തുടങ്ങിയ വിവിധ മേഖലകളില്‍ യൂണിറ്റി വളണ്ടിയര്‍മാരുടെ സേവനം മാതൃകാപരമായിരുന്നു. പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനും അതനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കാനും സാധിച്ചത് വലിയ നേട്ടമായി. അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍, ഭിന്നശേഷിക്കാരുടെ വിവാഹാന്വേഷണം സാധ്യമാക്കാനും പരസ്പരം കൂടിയാലോചനകള്‍ നടത്താനും തുടര്‍ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനും പൊരുത്തം സംഘാടകര്‍ക്ക് സഹായകരമായി യൂണിറ്റി വളണ്ടിയര്‍മാരും മുന്നോട്ടു വന്നതോടെ പൊരുത്തം ഫലപ്രദമായി. റഫീഖ് നല്ലളം, ഷാനവാസ് ചാലിയം, നസീം മടവൂര്‍, ഹബീബ് മൊറയൂര്‍, ഫാസില്‍ ആലുക്കല്‍, വീരാന്‍കുട്ടി അരൂര്‍, ഷബീര്‍ വലിയപറമ്പ്, ഇല്യാസ് പാലത്ത്, അബ്ദുസ്സലാം ഒളവണ്ണ, ജൗഹര്‍ അരൂര്‍, സത്താര്‍ പറവൂര്‍, വി സി ലുത്ഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Back to Top