വീട് കൈമാറി
ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി പഴവീട് അംബേദ്കര്‍ കോളനിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി. എച്ച് സലാം എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ അരവിന്ദാക്ഷന്‍, സജീഷ് ചക്കുപറമ്പില്‍, കെ എ സുബൈര്‍ അരൂര്‍, എം കെ ശാക്കിര്‍ ആലുവ, സലീം കരുനാഗപ്പള്ളി, ഷമീര്‍ ഫലാഹി, എ പി നൗഷാദ്, കലാമുദ്ദീന്‍ പ്രസംഗിച്ചു.