റിയാദ് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍
റിയാദ്: സഊദി ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ റിയാദില്‍ പൂര്‍ത്തീകരിച്ചു. അസീസിയ, ബത്ഹ, ന്യൂസനയ്യ, മലാസ് റൗദ യൂണിറ്റ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: സിറാജ് തയ്യില്‍ (പ്രസിഡന്റ്), ഷാജഹാന്‍ ചളവറ (ജന.സെക്രട്ടറി), ഷഫീഖ് കൂടാളി (ട്രഷറര്‍), അബ്ദുല്‍ഹമീദ് മടവൂര്‍ (ഉപദേശക സമിതി ചെയര്‍മാന്‍), സി പി അഷ്‌റഫ്, അബ്ദുസ്സമദ് പുളിക്കല്‍, അസ്‌ക്കര്‍ ഒതായി, ഹബീബ് പുത്തലത്ത്, ഫസല്‍ റഹീം (വൈ.പ്രസി), സാജിദ് ഒതായി, ഇഖ്ബാല്‍ കല്‍പ്പാത്തിങ്ങല്‍, പി കെ അഫ്‌സല്‍, ഫഹദ് ഷിയാസ് (ജോ.സെക്ര). ജനറല്‍ ബോഡി യോഗത്തില്‍ സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രതിനിധികളായ അസ്‌ക്കര്‍ ഒതായി, യൂസുഫ് കൊടിഞ്ഞി, അബ്ദുസ്സമദ് പുളിക്കല്‍, ശംസുദ്ദീന്‍ മദനി, ഷമീല്‍ കക്കാട്, സഹ്ല്‍ യൂസുഫ് പ്രസംഗിച്ചു.