1 Tuesday
July 2025
2025 July 1
1447 Mouharrem 5

ആരാധനാലയങ്ങള്‍ മതസൗഹാര്‍ദത്തിന്റെ ഉറവിടമാകണം- സി പി ഉമര്‍ സുല്ലമി

ആലപ്പുഴ വലിയകുളം മസ്ജിദ് റഹ്മ ഉദ്ഘാടന സമ്മേളനത്തില്‍ സി പി ഉമര്‍ സുല്ലമി പ്രസംഗിക്കുന്നു


ആലപ്പുഴ: ആരാധനാലയങ്ങള്‍ മതസൗഹാര്‍ദത്തിന്റെ ഉറവിടമാകണമെന്നും നന്മകള്‍ തുടങ്ങേണ്ടത് ആരാധനാകേന്ദ്രങ്ങളില്‍ നിന്നാകണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ആലപ്പുഴ വലിയകുളം മസ്ജിദ് റഹ്മ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിപത്തുകള്‍ക്കും പരിഹാരവും നിര്‍ദേശവും നല്‍കാന്‍ മുന്നോട്ട് ഇറങ്ങുമ്പോഴാണ് നമ്മുടെ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം നിറവേറുന്നതെന്നും അതിന് വേണ്ടി ആത്മാര്‍ഥ പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഷാജി വലിയകുളം അധ്യക്ഷത വഹിച്ചു. എച്ച് അബ്ദുസ്സലാം എം എല്‍ എ മുഖ്യാതിഥിയായി. കേരള ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം, മുനിസിപ്പല്‍ വൈ. ചെയര്‍മാന്‍. പി എസ് എം ഹുസൈന്‍, ഫാ. പ്രഭു ആന്റണി, ആലിശ്ശേരി ശ്രീ ഭഗവതിമഠം മേല്‍ശാന്തി രാജന്‍, കൗണ്‍സിലര്‍മാരായ ബി നസീര്‍, അജേഷ്, കെ എന്‍ എം സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍, സൗത്ത് സോണ്‍ പ്രസിഡന്റ് ശാക്കിര്‍ ശ്രീമൂലനഗരം, സെക്രട്ടറി സലീം കരുനാഗപ്പള്ളി, ജില്ലാ സെക്രട്ടറി എ പി നൗഷാദ്, എ എം നസീര്‍, എം ഇ എസ് ജില്ലാ പ്രസിഡന്റ് അഡ്വ. എ എ റസാഖ്, പി നസീര്‍, കലാമുദ്ദീന്‍, മുബാറക് അഹമ്മദ്, ഇബ്‌റാഹിം മദനി എടവനക്കാട്, ഷഹീര്‍ ഫാറൂഖി, ഷമീര്‍ ഫലാഹി, സജീദ്, അദ്‌നാന്‍ മുബാറക്ക് പ്രംഗിച്ചു.

Back to Top