വയരോളില്‍ മൈമൂനത്ത്
കെ എം സുലൈഖ കടവത്തൂര്‍
കടവത്തൂര്‍: എം ജി എം കറുങ്ങാട് യൂണിറ്റ് വൈസ് പ്രസിഡന്റ് ഇരഞ്ഞിന്‍കീഴില്‍ വയരോളില്‍ മൈമൂനത്ത് (55) അന്തരിച്ചു. ഇസ്‌ലാഹി കര്‍മരംഗത്ത് എന്നും നിറസാന്നിധ്യമായിരുന്നു. എം ജി എം പ്രവര്‍ത്തനങ്ങളിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും എന്നും മുന്നിലുണ്ടായിരുന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ കടവത്തൂര്‍ ഏരിയ സെക്രട്ടറി വി മൊയ്തു സുല്ലമിയുടെ ഭാര്യയാണ്. കല്ലിക്കണ്ടിയിലെ പരേതരായ പാറക്കല്‍ മൂസ ഹാജിയുടെയും ഹലീമയുടെയും മകളാണ്. മക്കള്‍: ആരിഫ്, ആസിം, ആസിഫ്, ആഷിഖ്, ആരിഫ. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)