ലഹരി മാഫിയകള്‍ക്കെതിരെ നിയമം കര്‍ശനമാക്കണം: എം എസ് എം

എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല കൗണ്‍സില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാണെന്നും അതിനെ ചെറുക്കാന്‍ സമൂഹം ഒരുമിക്കണമെന്നും എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല കൗണ്‍സില്‍ ‘തഹ്‌രീക്’ ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ അബ്ദുല്‍കരീം സുല്ലമി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, മന്‍സൂര്‍ ഒതായി, ഡാനിഷ് അരീക്കോട്, ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍, ജൗഹര്‍ കെ അരൂര്‍, റോഷന്‍ പൂക്കോട്ടുംപാടം, റഫീഖ് അകമ്പാടം, സഹല്‍ ആലുക്കല്‍, തമീം എടവണ്ണ, ജംഷാദ് എടക്കര, അജ്മല്‍ പോത്തുകല്ല്, ആസാദ് തെക്കുംപുറം, മുസ്തഫ വള്ളുവമ്പ്രം, മുഹ്‌സിന്‍ കുനിയില്‍, അജ്മല്‍ കൂട്ടില്‍ പ്രസംഗിച്ചു.