ഐ ജി എം ലോഗോ പ്രകാശനം

ഐ ജി എം ലോഗോ പ്രകാശനം എ ഐ സി സി മെമ്പര്‍ ഡോ. ഹരിപ്രിയ നിര്‍വഹിക്കുന്നു.
കോഴിക്കോട്: ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ് (ഐ ജി എം) ലോഗോ പ്രകാശനം എ ഐ സി സി അംഗം ഡോ. ഹരിപ്രിയ നിര്‍വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ആബിദ ഫാറൂഖി, ഹരിത മുന്‍ ദേശീയ പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വൈ.പ്രസിഡന്റ് ഫസ്‌ന മിയാന്‍, എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, ഐ ജി എം പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍, ജന.സെക്രട്ടറി ഫാത്തിമ ഹിബ, റാഫിദ ചങ്ങരംകുളം പങ്കെടുത്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്്മദ്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് മുസ്്‌ലിം വിമണ്‍ ഡവലപ്‌മെന്റ് സൊസൈറ്റി അധ്യക്ഷ ഡോ. അസ്മ സഹ്‌റ ത്വയ്യിബ മുഖ്യാതിഥിയായിരുന്നു. ഡോ. ജാബിര്‍ അമാനി ലോഗോ പ്രമേയ പ്രഭാഷണം നടത്തി. ഡോ. കെ ടി അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് മങ്കട, ഫസ്‌ന ഫര്‍ഷാന, ഹുസ്‌ന പര്‍വീന്‍ പ്രസംഗിച്ചു.