യാത്രയയപ്പ് നല്‍കി

പ്രവാസം മതിയാക്കി മടങ്ങുന്ന ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുന്‍ഭാരവാഹി മുജീബ് കുനിയിലിന് സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉപഹാരം സമ്മാനിക്കുന്നു
ദോഹ: രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുന്‍ഭാരവാഹി മുജീബ് കുനിയിലിന് ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. അബ്ദുല്‍അലി ചാലിക്കര, നസീര്‍ പാനൂര്‍, സിറാജ് ഇരിട്ടി, ഉമര്‍ ഫാറൂഖ്, യഹ്‌യ മദനി, ശാഹുല്‍ നന്മണ്ട, ഫൈസല്‍ മാഹി, അബ്ദുല്ലത്തീഫ് നല്ലളം, പി സെഡ് അബ്ദുല്‍വഹാബ് പ്രസംഗിച്ചു. ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനിയും വെളിച്ചം ഉപഹാരം കണ്‍വീനര്‍ സിറാജ് ഇരിട്ടിയും സമ്മാനിച്ചു.