23 Thursday
October 2025
2025 October 23
1447 Joumada I 1

നാം ഏതു പക്ഷത്താണ്?

ടി എം അബ്ദുല്‍കരീം തൊടുപുഴ

ശബാബ് ലക്കം 33-ല്‍ ‘ഈ പക്ഷം ഏതു പക്ഷം’ എന്ന കത്താണ് ഈ കുറിപ്പിന്നാധാരം. ഔദ്യോഗിക ലീഗും വിമത ലീഗുമൊക്കെ ആരുടെ സൃഷ്ടികളായിരുന്നുവെന്ന് ലേഖകന്‍ മറന്നുപോയോ? ലീഗ് മുഖപത്രത്തില്‍ സെയ്ദ് ഉമര്‍ ബാഫഖി തങ്ങളെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിസ്മരിക്കാറായോ? ന്യൂനപക്ഷ സമുദായങ്ങള്‍ തങ്ങളുടെ സംഘടിത ശക്തി ഉപയോഗിച്ച് വിലപേശുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് എന്തും ചെയ്യിക്കാമെന്നുള്ള ധാരണ തിരുത്തണമെന്നും ഗള്‍ഫ് പണമാണ് ന്യൂനപക്ഷങ്ങളെ സംഘടിത ശക്തിയാക്കിയതെന്നും 2003-ല്‍ എ കെ ആന്റണിയാണ് പറഞ്ഞത്. ഏതു പ്രശ്‌നത്തെയും വര്‍ഗീയവത്കരിച്ച് ഇടതുപക്ഷത്തെ, മോദിയോട് ഉപമിക്കുന്നത് സമീപകാലത്തെ ഒരു പ്രവണതയാണ്. പള്ളി നിര്‍മിക്കുന്നതിനുള്ള അവകാശവും സംവരണവും നല്‍കിയതും മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും അനുവദിച്ചു കൊടുത്തതും കമ്യൂണിസ്റ്റ് ഗവണ്മെന്റുകളാണ്. എന്‍ പി ആറും തടങ്കല്‍ പാളയങ്ങളും ഇവിടെ നടപ്പാക്കില്ല എന്ന് പറഞ്ഞത് കേരള മുഖ്യമന്ത്രിയാണ്. ഭരണമില്ലെങ്കിലും കേരളത്തിലും എക്‌സിക്യൂട്ടീവില്‍ ഭൂരിപക്ഷവും സംഘപരിവാര്‍ അനുഭാവികളാണെന്നുള്ള സത്യം നാം കാണാതിരുന്നുകൂടാ. നിഷ്പക്ഷമായി നില്‍ക്കേണ്ട നാം കേരള മുസ്‌ലിംകളുടെ പേരില്‍ രാഷ്ട്രീയ വ്യാപാരം നടത്തുന്നവരുടെ പക്ഷം പിടിക്കുന്നത് ശരിയല്ല.

Back to Top