മതനിരാസം ലിബറലിസം സാമൂഹിക അരാജകത്വം സൃഷ്ടിക്കും
കൊല്ലം: ധാര്‍മിക മൂല്യങ്ങള്‍ പാലിക്കാതെ സര്‍വ സ്വതന്ത്രരായി ജീവിക്കാമെന്ന ആശയം സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് ‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ കാമ്പയിന്റെ കൊല്ലം ജില്ലാ സന്ദേശപ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമാധാനത്തിന്റെ ഗേഹങ്ങളായ വീടകങ്ങള്‍ അധാര്‍മ്മികതയുടെ കേന്ദ്രങ്ങളാക്കി മാറ്റാനേ ലിബറലിസം കൊണ്ട് സാധ്യമാകൂ. വിശ്വാസമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ബന്ധങ്ങളുടെ പവിത്രതയും സംശുദ്ധിയും കാത്തുസൂക്ഷിച്ച് പോകുമ്പോഴാണ് സമാധാനപൂര്‍ണമായ ജീവിതം സാധ്യമാകൂവെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോ ണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. എസ് ഇര്‍ഷാദ് സ്വലാഹി, റിഹാസ് പുലാമന്തോള്‍, സെക്രട്ടറി സി വൈ സാദിഖ്, അബുല്‍ അഅ്‌ല പ്രസംഗിച്ചു.