സി എം ജാസ്മിന്‍ ടീച്ചര്‍
സി പി അബ്ദുസ്സമദ് മഞ്ചേരി
മഞ്ചേരി: പ്രമുഖ ഇസ്‌ലാഹീ കുടുംബാംഗവും വീമ്പൂര്‍ ജി യു പി സ്‌കൂള്‍ അധ്യാപികയുമായ സി എം ജാസ്മിന്‍ ടീച്ചര്‍ (54) നിര്യാതയായി. കാന്‍സര്‍ ബാധിതയായി രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. മഞ്ചേരി പട്ടര്‍കുളത്ത് താമസിക്കുന്ന പത്തപ്പിരിയം സ്വദേശി വടക്കന്‍ അബ്ദുല്‍ഹമീദ് മാസ്റ്ററുടെ ഭാര്യയാണ്. പ്രദേശത്ത് ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്ന ടീച്ചര്‍ എം ജി എം മെമ്പറാണ്. നേരത്തെ ചുങ്കത്തറ ചെമ്പന്‍കൊല്ലി എം എം എല്‍ പി സ്‌കൂളിലും പാലക്കാട് കോട്ടോപ്പാടം, പത്തപ്പിരിയം ഗവ. പ്രൈമറി സ്‌കൂളുകളിലും ജോലി ചെയ്തിട്ടുണ്ട്.
ഐ എസ് എം മഞ്ചേരി മണ്ഡലം ഭാരവാഹി അഹ്‌സന്‍ ജവാദ്, നദ തസ്‌നീം, ജൗദ നസീം, ലസിന്‍ നജാദ് എന്നിവരാണ് മക്കള്‍. മൗലവി സുഹൈര്‍ ചുങ്കത്തറ, സി എം മറിയം ടീച്ചര്‍, പുടവ പത്രാധിപരായിരുന്ന പ്രഫ. സി ഹബീബ, എം ജി എം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സനിയ്യ അന്‍വാരിയ്യ, എം ജി എം സംസ്ഥാന സമിതിയംഗം ബുഷ്‌റ നജാത്തിയ്യ, പ്രഭാഷക നൂറുന്നീസ നജാത്തിയ്യ, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രഫ.കെ പി സക്കരിയ്യയുടെ ഭാര്യ നസീറ ടീച്ചര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അല്ലാഹു പരേതയെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കട്ടെ. ആമീന്‍.