സര്‍വസ്വാതന്ത്ര്യം അരാജകത്വം വളര്‍ത്തും – കുടുംബ സംഗമം
കളമശേരി: സര്‍വ സ്വാതന്ത്ര്യവും മതനിരാസ പ്രവണതകളും സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ എറണാകുളം ജില്ലാ കുടുംബസംഗമം അഭിപ്രായപ്പെട്ടു. ‘കരുത്താണ് ആദര്‍ശം, കരുതലാണ് കുടുംബം’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി എം മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, സംസ്ഥാന വൈ. പ്രസിഡന്റ് ബശീര്‍ മദനി, സജ്ജാദ് ഫാറൂഖി, അബ്ദുല്ല അദ്‌നാന്‍, ഷബന ടീച്ചര്‍, എം എസ് ഫാത്തിമ, അലി മദനി മൊറയൂര്‍, റിഹാസ് പുലാമന്തോള്‍, ഇ ഒ നാസര്‍ പരപ്പനങ്ങാടി, സെക്രട്ടറി എം കെ ശാക്കിര്‍, പി എ മുഹമ്മദ് പ്രസംഗിച്ചു.