എം ജി എം ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍
ആലപ്പുഴ: സ്ത്രീകളുടെ വേഷവിധാനങ്ങളില്‍ ഇടപെടുകയും സ്വാതന്ത്ര്യത്തിന്റെ പേരില്‍ സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുകയും ചെയ്യുന്ന രീതി ഖേദകരമാണെന്ന് എം ജി എം ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ജന.സെക്രട്ടറി സി ടി ആയിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ശരീഫ മദനിയ, മുബാറക് അഹമ്മദ്, ആലിയ മുബാറക്, ഹസീന, ഖന്‍സ ബഷീര്‍, സജിത സജീത്, ഷൈനി ഷമീര്‍, ഫാത്തിമ അനസ്, സമീറ സമീര്‍, അദ്‌നാന്‍ മുബാറക് പ്രസംഗിച്ചു.