ഇസ്‌ലാമോഫോബിയക്കെതിരെ അന്താരാഷ്ട്ര ദിനാചരണവുമായി യു എന്‍

വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ അന്താരാഷ്ട്ര ദിനാചരണവുമായി ഐക്യരാഷ്ട്രസഭ. എല്ലാ വര്‍ഷവും മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ ദിവസമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി തീരുമാനിച്ചത്. ഒ ഐ സിയും പാകിസ്താനും മുന്നോട്ടുവെച്ച പ്രമേയത്തിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു യു എന്നിന്റെ തീരുമാനം. ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ വാര്‍ഷിക ദിനാചരണ ദിവസമാണ് ഇതിനായി തെരഞ്ഞെടുത്തത്. രണ്ട് മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ വലതുപക്ഷ തീവ്രവാദി 50-ലധികം മുസ്‌ലിംകളെ കൊലപ്പെടുത്തിയതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ദിനാചരണത്തിന്റെ പ്രമേയം യു എന്‍ അംഗീകരിച്ചത്. ഒ ഐ സിയില്‍ അംഗങ്ങളായ 57 രാജ്യങ്ങള്‍ക്ക് പുറമെ ചൈനയും റഷ്യയുമടക്കം എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. മറ്റ് മതങ്ങളെ അവഗണിക്കുന്നതാണ് യു എന്‍ പൊതുസഭയുടെ തീരുമാനമെന്ന് പറഞ്ഞ ഇന്ത്യ പ്രമേയത്തെ എതിര്‍ക്കുകയാണ് ചെയ്തത്.
