എസ് ഐ എസ് ചാപ്റ്റര്‍ ഉദ്ഘാടനം
തലശ്ശേരി: ‘പ്രമാണ ബോധ്യത്തോടെ ധാര്‍മിക ബോധനം’ പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ അനൗപചാരിക വിദ്യാഭ്യാസ വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ പുന്നോല്‍ ചാപ്റ്റര്‍ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കരിയാട് നിര്‍വഹിച്ചു. എസ് ഐ എസ് ചെയര്‍മാന്‍ ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ഡോ. പി എം മുസ്തഫ കൊച്ചിന്‍, എം എസ് എം സംസ്ഥാന ട്രഷറര്‍ ജസിന്‍ ന ജീബ്, എം ജി എം ജില്ലാ പ്രസിഡന്റ് ഖൈറുന്നിസ ഫാറൂഖിയ്യ, ടി കെ സി അഹ്മദ്, ശബീര്‍ ധര്‍മടം, പി സി റബീസ്, ഡോ. സനം മഹ്‌റിന്‍, സുമയ്യ പുന്നോല്‍, ആയിഷ മനോളി പ്രസംഗിച്ചു.