ഐ എസ് എം ഖുര്‍ആന്‍ സമ്മേളനം
നിലമ്പൂര്‍: വിശുദ്ധ ഖുര്‍ആന്‍ കാലത്തെ അതിജയിച്ച ദൈവിക ഗ്രന്ഥമാണെന്നും മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഖുര്‍ആനിന്റെ വെളിച്ചം ഊതി കെടുത്താനാകില്ലെന്നും ഐ എസ് എം നിലമ്പൂര്‍ മണ്ഡലം ഖുര്‍ആന്‍ സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല പ്രസിഡന്റ് ഡോ. യു പി യഹ്‌യ ഖാന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കല്ലട കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
റിഹാസ് പൂലാമന്തോള്‍, പി എം ഉസ്മാന്‍ അലി, പി മുസ്തഫ മൗലവി, അലി ആലുക്കല്‍, ഫസലുറഹ്മാന്‍, ഫിറോസ് അകമ്പാടം, ഡോ. റിഷാദ്, എ യൂസഫലി, പി എം ജംഷീര്‍, അബ്ദുറഷീദ് വാഴയില്‍, പി കുഞ്ഞോയി, ആയിഷ ടീച്ചര്‍, വി പി ഫസ്‌ന, കെ എ ജലീല്‍, ഹസൈന്‍ ഹാരിസ്, നജ ഷബാന പ്രസംഗിച്ചു. വെളിച്ചം പരീക്ഷയിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.