10 Saturday
January 2026
2026 January 10
1447 Rajab 21

യൂണിറ്റി ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു


പാലത്ത്: ചേളന്നൂര്‍ പഞ്ചായത്തിലെ സാമൂഹികസേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ പാലത്ത് പാത്‌വേ ഫൗണ്ടേഷന്റെ യൂണിറ്റി ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. എം കെ രാഘവന്‍ എം പി ഫ്‌ളാഗ്ഓഫ് ചെയ്തു. സ്‌നേഹ സംഗമത്തില്‍ ഫിലിപ്പ് മമ്പാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ബി രാജേഷ്, ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ ചെറുവാടി, പഞ്ചായത്ത് മെമ്പര്‍മാരായ ദിനേശന്‍ പാലമുറ്റത്ത്, വി എം ചന്തുക്കുട്ടി, ശ്രീകല ചുഴലിപ്പുറത്ത്, ഹിമായത്തുദ്ദീന്‍ സംഘം പ്രസിഡന്റ് ഇബ്‌റാഹിം പാലത്ത്, വി കെ നിഷാദ്, വി പി പ്രേമാനന്ദന്‍, പാത്‌വേ ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി പി യാസിര്‍, ഡോ. മുബശ്ശിര്‍, എം സലീം, പി പി ഫൈസല്‍, ഇ എം നബീല്‍ പ്രസംഗിച്ചു. എം ജി സര്‍വകലാശാലയില്‍ നിന്ന് എം എസ് സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷനില്‍ രണ്ടാംറാങ്ക് നേടിയ പി പി മുഫീദ, സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച എ ഇര്‍ഷാദ് എന്നിവര്‍ക്കുള്ള ഉപഹാരം കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം സമ്മാനിച്ചു.

Back to Top