30 Friday
January 2026
2026 January 30
1447 Chabân 11

റഷ്യ, ഇസ്‌റാഈല്‍ അധിനിവേശം: യു എസിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം


റഷ്യയുടെ യുക്രൈനിലെ അധിനിവേശത്തിലും ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിലും ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിനും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. യുക്രൈനിലെ റഷ്യന്‍ ആക്രമണത്തെ ശിക്ഷിക്കുന്നതിന് കടുത്ത ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന യു എസ് നിയമനിര്‍മാതാക്കള്‍ ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ നിരുപാധികം പിന്തുണക്കുകയാണെന്നും ഇത് കാപട്യമാണെന്നും അവകാശ വക്താക്കള്‍ ആരോപിച്ചു. യുക്രൈനിലെ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങളുടെ ശരിക്കും ഭയാനകമായ കാഴ്ചയാണ് ഈ നിമിഷം ഞങ്ങ ള്‍ കാണുന്നത്. റഷ്യക്കെതിരെ ഏകീകൃതവും കരുത്തുറ്റതും പൂര്‍ണമായും കാപട്യമുള്ളതുമായ ഒരു അന്താരാഷ്ട്ര പ്രതികരണമാണ് ഞങ്ങള്‍ കാണുന്നത് -വാഷിംഗ്ടണ്‍ ഡി സിയിലെ അറബ് സെന്ററിലെ നോണ്‍ റസിഡന്റ് സീനിയര്‍ ഫെലോ ആയ യൂസഫ് മുനവര്‍ പറഞ്ഞു.

Back to Top