പച്ചക്കറി വിത്ത് വിതരണം
കണ്ണൂര്‍: ഐ എസ് എം പരിസ്ഥിതി കൂട്ടായ്മയായ ബ്രദര്‍നാറ്റ് ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അടുക്കളത്തോട്ടത്തിനുള്ള പച്ചക്കറി വിത്ത് വിതരണം തുടങ്ങി. ജില്ലാതല ഉദ്ഘാടനം കെ റംല ടീച്ചര്‍ക്ക് നല്‍കി തളിപ്പറമ്പ് കൃഷി ഓഫീസര്‍ കെ സ്വപ്‌ന നിര്‍വഹിച്ചു. ബ്രദര്‍നാറ്റ് കണ്‍വീനര്‍ കെ ഇബ്‌റാഹീം കുട്ടി, അനസ് തളിപ്പറമ്പ, കെ സീനത്ത്, കൃഷി ഓഫീസര്‍മാരായ ടി വി മോഹനന്‍, എം ജുമൈല പ്രസംഗിച്ചു.