29 Thursday
January 2026
2026 January 29
1447 Chabân 10

ഹിജാബെന്തു പിഴച്ചു

ഹാസിബ് ആനങ്ങാടി

സാംസ്‌കാരിക ഫാസിസത്തിലേക്കുള്ള വഴികളില്‍ രാഷ്ട്രം അതിവേഗം സഞ്ചരിക്കുകയാണ്. സംഘപരിവാറിന്റെ മുഖ്യ അജണ്ട ഇന്ത്യയുടെ ബഹുസ്വരതക്ക് അപകടം ഉണ്ടാക്കുക എന്നതാണ്. ഏറ്റവുമൊടുവില്‍ ഹിജാബാണ് അവരുടെ ഇര. ഒരു പൗരന്റെ വസ്ത്രം, മതം, മതാചാരം തുടങ്ങിയവയില്‍ സ്വയം തീരുമാനമെടുക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഈ അവകാശത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് കര്‍ണാടക സര്‍ക്കാറില്‍ നിന്നുണ്ടായിരിക്കുന്നത്. ഇത് ഇന്ത്യയുടെ യശസിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച അമേരിക്ക, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കെതിരെ തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട എന്ന കുരുട്ടു ന്യായമുന്നയിച്ചാണ് സര്‍ക്കാര്‍ നേരിട്ടത്. സ്വന്തം ജനതക്കു നേരെ അതിക്രമം കാണിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ഇതര രാഷ്ട്രങ്ങളുടെ ശബ്ദമുയരുന്നത് സ്വാഭാവികമാണ്. ഭരണഘടനാ തത്വങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്ന ഭരണാധികാരികള്‍ എന്നാലെങ്കിലും നേര്‍വഴിക്ക് വരുമായിരിക്കും എന്ന മിഥ്യാ ധാരണയാണ് അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്.

Back to Top