പുതിയ ആശയങ്ങളെല്ലാം പുരോഗമനമാണെന്ന് തെറ്റിദ്ധരിക്കരുത്: എം എസ് എം
കോഴിക്കോട്: പുതുതായി കടന്നുവരുന്ന ആശയങ്ങളെല്ലാം പുരോഗമനമാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് എം എസ് എം സംസ്ഥാന ആര്‍ പിമാരുടെ സംഗമം അഭിപ്രായപ്പെട്ടു. പാശ്ചാത്യ ആശയങ്ങളും ചിന്താഗതികളും സമൂഹത്തിലേക്ക് കുത്തിവെക്കുകയും അവയിലെ ധാര്‍മികതയോ സാമൂഹിക മൂല്യങ്ങളോ പരിഗണിക്കാതെ പുരോഗമനമാണെന്ന് പറയുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മീറ്റ് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹ്ല്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് സുഫിയാന്‍ അബ്ദുസ്സത്താര്‍, റാഫിദ് ചേനാടന്‍, സി പി അബ്ദുസ്സമദ്, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ട്രഷറര്‍ ജസിന്‍ നജീബ്, ഫഹീം പുളിക്കല്‍, നജാദ് കൊടിയത്തൂര്‍ പ്രസംഗിച്ചു.