23 Thursday
October 2025
2025 October 23
1447 Joumada I 1

മദ്‌റസ പഠനമൂല്യങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിക്കണം: മദ്‌റസാധ്യാപക ശില്‍പശാല


കോഴിക്കോട്: മദ്‌റസ പഠനത്തിലൂടെ ആര്‍ജിക്കുന്ന മൂല്യങ്ങളും ധാര്‍മിക ബോധവും സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി കോഴിക്കോട് തിരുവണ്ണൂര്‍, ഓമശ്ശേരി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച സി ഐ ഇ ആര്‍ മദ്‌റസ അധ്യാപക ശില്‍പശാല അഭിപ്രായപ്പെട്ടു. ജീവിത വ്യവഹാരങ്ങളിലെ ഗുണപരമായ പരിവര്‍ത്തനത്തിന് പ്രാപ്തമായ നിലയില്‍ മദ്‌റസ അധ്യയനം ജീവിതഗന്ധിയാക്കണം. ഓമശ്ശേരിയില്‍ നടന്ന ശില്‍പശാല സി ഐ ഇ ആര്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, സെക്രട്ടറി ടി പി ഹുസൈന്‍കോയ, പി അബ്ദുല്‍ മജീദ് പുത്തൂര്‍, എം ടി അബ്ദുല്‍ഗഫൂര്‍, കുഞ്ഞിക്കോയ ഒളവണ്ണ, പി സി അബ്ദുറഹിമാന്‍, അബ്ദുസ്സലാം കാവുങ്ങല്‍, സത്താര്‍ ഓമശ്ശേരി, അസയിന്‍ സ്വലാഹി, അബ്ദു നല്ലളം, എം കെ ഇബ്‌റാഹീം വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. അബ്ദുല്‍ വഹാബ് നന്മണ്ട, അഫ്താഷ് ചാലിയം, അബ്ദുല്‍മജീദ് സ്വലാഹി മലോറം, ഇര്‍ഷാദ് മാത്തോട്ടം, ബഷീര്‍ പുളിക്കല്‍, നസീര്‍ ചാലിയം പരിശീലനത്തിന് നേതൃത്വം നല്‍കി.

Back to Top