28 Wednesday
January 2026
2026 January 28
1447 Chabân 9

ഇന്ത്യയിലെ മുസ്‌ലിം വിവേചനം; അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ്


ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തെ അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ്. വിവേചനപരമായ തീരുമാനം ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഉയരണമെന്ന് 23 പാര്‍ലമെന്റ് അംഗങ്ങള്‍ കഴിഞ്ഞ ദിവ സം ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഇത്തരം വിവേചനങ്ങള്‍ക്കെതിരെ പ്രസ്താവനയിറക്കുന്നതിന് അല്‍അസ്വാല ബ്ലോക്ക് പ്രസിഡന്റിന്റെയും, സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരിയുടെയും നേതൃത്വത്തില്‍ 23 പാര്‍ലമെന്റ് അംഗങ്ങള്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു.

Back to Top