നവലിബറലിസത്തെ തലോടുന്ന ഇടതുപക്ഷ സമീപനം സമൂഹത്തിന് ആപത്ത്
കല്‍പ്പറ്റ: മതമൂല്യങ്ങളെ കപട സദാചാരങ്ങളായി ചിത്രീകരിച്ചുകൊണ്ട് ലിബറലിസത്തിന്റെ മറവില്‍ ക്യാമ്പസുകളിലും മറ്റും സ്വതന്ത്ര ലൈംഗികതയും മതനിരാസവും പ്രചരിപ്പിക്കുന്ന ഇടതുപക്ഷ സമീപനം വിശ്വാസി സമൂഹം കരുതിയിരിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ സംയുക്ത സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നവ ലിബറലിസവും ഫാസിസവും മനുഷ്യസമൂഹത്തിന് ആപത്താണെന്നും യോഗം അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് നിഅ്മത്തുല്ല സഹല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലീം മേപ്പാടി അധ്യക്ഷത വഹിച്ചു. ‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ സംസ്ഥാനകാമ്പയിന്റെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു. കെ അബ്ദുസ്സലാം, അബ്ദുല്‍ജലീല്‍ മദനി, അബ്ദുല്‍ഹക്കീം അമ്പലവയല്‍, എന്‍ വി മൊയ്തീന്‍കുട്ടി മദനി, ഷറീന ടീച്ചര്‍, മശ്ഹൂദ്, ബഷീര്‍ സ്വലാഹി, ഫായിസ് റിപ്പണ്‍, അഫ്രിന്‍ ഹനാന്‍, സജാദ് പ്രസംഗിച്ചു.
