30 Friday
January 2026
2026 January 30
1447 Chabân 11

ഹിജാബ് നിരോധനം ഭയപ്പെടുത്തുന്നു-മലാല


കര്‍ണാടകയിലെ കോളജ് വിദ്യാര്‍ഥിനികളുടെ ഹിജാബ് നിരോധനത്തിനെതിരെ നൊബേല്‍ ജേതാവും പാക്കിസ്താന്‍ വിദ്യാഭ്യാസ അവകാശ പോരാളിയുമായ മലാല യൂസുഫ് സായ്. ഹിജാബ് നിരോധനം ഭയപ്പെടുത്തുന്നതാണെന്ന് മലാല പറഞ്ഞു. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്. കുറഞ്ഞും കൂടിയും വസ്ത്രം ധരിക്കുന്നതില്‍ സ്ത്രീകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നു. മുസ്‌ലിം സ്ത്രീകളെ അരികുവത്കരിക്കുന്നത് ഇന്ത്യന്‍ നേതൃത്വം അവസാനിപ്പിക്കണം മലാല യൂസുഫ് സായ് ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയിലെ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാര്‍ഥിയെ തീവ്ര ഹിന്ദു ആള്‍ക്കൂട്ടം നേരിടുന്ന വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Back to Top