29 Thursday
January 2026
2026 January 29
1447 Chabân 10

മതവേഷങ്ങള്‍ ഇല്ലാത്ത മതേതരത്വം

ബിലാല്‍ മദനി

സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് സ്റ്റുഡന്റ് പോലീസിന് ഹിജാബ് ധരിക്കാന്‍ ആവില്ല എന്ന ഉത്തരവ് വി വാദമായിരിക്കുന്നു. മതപരമായ വേഷങ്ങള്‍ ഇത്തരം സേനകളില്‍ അനുവദിച്ചാല്‍ മതേതരത്വത്തെ ബാധിക്കും എന്നതാണ് ആഭ്യന്തര വകുപ്പ് അവകാശപ്പെടുന്നത്. ഭരണഘടനയില്‍ വിശ്വാസപരമായ വേഷത്തിന്റെ പേരില്‍ ഒരാളെ അവസരങ്ങളില്‍ നിന്ന് തടയരുത് എന്ന് പറയുമ്പോഴും ഇന്ത്യയിലെ ഒരു ന്യൂനപക്ഷ വിഭാഗത്തിനെതിരെ മാത്രം ഇത്തരം പരിധികള്‍ നിശ്ചയിക്കുന്നത് എന്ത് ന്യായമാണ്.
ചിലര്‍ക്ക് പൊട്ടു തൊടാം, രാഖി അണിയാം, കുരിശുമാല ധരിക്കാം, പോലീസ് സ്റ്റേഷനില്‍ പൂജ നടത്താം, ശബരിമലയില്‍ പോലീസിനു താടി വെക്കാം, രാഹുകാലം നോക്കി ശാസ്ത്രജ്ഞന്മാര്‍ക്ക് റോക്കറ്റ് വിടാം, സര്‍വ ആചാരങ്ങളും നടത്താം. പക്ഷേ യൂണിഫോമിനൊപ്പം സ്റ്റുഡന്റ് പോലീസിലെ ഒരു പെണ്‍കുട്ടി തലയില്‍ തട്ടം ധരിച്ചാല്‍ മതേതര കേരളത്തിന്റെ സെക്യുലറിസം തകര്‍ന്നുപോകും എന്നാണ് ചിലരുടെ വാദം.
എന്റെ ഭക്ഷണം എന്റെ സ്വാതന്ത്ര്യം, എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യം എന്ന് പറയുന്ന ചില പാര്‍ട്ടിക്കാര്‍ക്ക് പ ര്‍ദയും ഹിജാബും ബുര്‍ഖയും കാണുമ്പോള്‍ മാത്രമാണ് മതേതരത്വം തകരുന്നതായി ഇന്ന് കാണുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് വിശാലമാകാന്‍ ലോകം ശ്രമിക്കുമ്പോഴാണ് കേരളം സ്റ്റുഡന്റ് പോലീസിന്റെ തട്ടം പിടിച്ചു വലിക്കുന്ന തരംതാഴ്ന്ന പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് ലജ്ജാവഹമാണ്.

Back to Top