എസ് പി സി; സംഘ്പരിവാര്‍ നിലപാട് ഇടതുസര്‍ക്കാറിന് യോജിച്ചതല്ല -എം ജി എം
കോഴിക്കോട്: മുസ്്‌ലിം സ്ത്രീകളുടെ മതപരമായ ഐഡന്റിറ്റി പ്രകടിപ്പിക്കുന്നത് മതേതര വിരുദ്ധമാണെന്ന തെറ്റായ ധാരണ സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ് പി സി കാഡറ്റുകളായ മുസ്്‌ലിം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തെ അപകടപ്പെടുത്തുമെന്ന സര്‍ക്കാര്‍ വാദം അങ്ങേയറ്റം അപലപനീയമാണ്. യോഗത്തില്‍ പ്രസിഡന്റ് സല്‍മ അന്‍വ്വാരിയ്യ അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി സി ടി ആയിഷ ഉദ്ഘാടനം ചെയ്തു. ഡോ. ഖമറുന്നീസ അന്‍വര്‍, മറിയക്കുട്ടി സുല്ലമിയ്യ, ബുഷ്‌റ നജാതിയ്യ, സൈനബ ഷറഫിയ്യ, റുക്്‌സാന വായക്കാട്, ജുവൈരിയ ടീച്ചര്‍, പാത്തേയ്ക്കുട്ടി ടീച്ചര്‍, ഖദീജ കൊച്ചി, റാഫിദ ചങ്ങരംകുളം, സജ്‌ന പട്ടേല്‍താഴം, ഹസനത്ത് പരപ്പനങ്ങാടി, അഫീഫ പൂനൂര്‍, ഫാത്തിമ ചാലിക്കര, ആയിഷ ഹഫീസ്, മറിയം അന്‍വാരിയ്യ, സനിയ്യ അന്‍വാരിയ്യ, സഫൂറ, റസിയാബി ടീച്ചര്‍, ഡോ. ജുബൈരിയ, എം ടി നജീബ, സഫല നസീര്‍ പ്രസംഗിച്ചു.