23 Thursday
October 2025
2025 October 23
1447 Joumada I 1

ഫാസിസം വളര്‍ത്താന്‍ വിദ്യാര്‍ഥി സമൂഹത്തെ ഉപയോഗിക്കരുത് – എം എസ് എം തൃശൂര്‍ ജില്ല ഹൈസെക്‌


തൃശൂര്‍: ഫാസിസ്റ്റ് ഭരണകൂടം തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ വിദ്യാര്‍ഥി സമൂഹത്തെ ഉപയോഗിക്കുന്നത് പ്രതിരോധിക്കണമെന്ന് എം എസ് എം തൃശൂര്‍ ജില്ല ഹൈസെക് സമ്മേളനം ആവശ്യപ്പെട്ടു. റപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ കോളജുകളിലും സൂര്യ നമസ്‌കാരം സംഘടിപ്പിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. വിശ്വാസ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഈ ഉത്തരവ് യു ജി സി പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ഇ ഐ സിറാജ് മദനി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് കെ എസ് ഷഹീര്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ, സജ്ജാദ് ഫാറൂഖി, ആഷിക്ക് അസ്ഹരി, റമീസ് പാറാല്‍, മുഹമ്മദ് ഹബീബ്, കെ യു ഇബ്‌റാഹിം കുട്ടി, ഇസ്ഹാഖ് ബുസ്താനി, മുഹ്‌സിന്‍, മുഹമ്മദ് ഹാഷിം, ഇഹ്‌സാന്‍ ഇഖ്ബാല്‍ പ്രസംഗിച്ചു.

Back to Top