നവ ലിബറലിസം സാമൂഹിക സുരക്ഷയെ തകര്‍ക്കും – ഐ ജി എം
മഞ്ചേരി: സാമൂഹികസുരക്ഷയെയും മൂല്യബോധത്തേയും തകര്‍ക്കുന്ന ലിബറലിസത്തിനെതിരെ പുതുതലമുറ ജാഗ്രത പാലിക്കണമെന്ന് ഐ ജി എം മലപ്പുറം ഈസ്റ്റ് ജില്ലാ മീറ്റ് ആവശ്യപ്പെട്ടു. മഞ്ചേരി ഇസ്ലാമിക് സെന്ററില്‍ നടന്ന മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ ജോ. സിക്രട്ടറി ശാക്കിര്‍ ബാബു കുനിയില്‍ ഉദ്ഘാടനം ചെയ്തു. ഐ ജി എം ജില്ലാ പ്രസിഡണ്ട് അഫീഫ അരീക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫസഹ ആലുക്കല്‍, സെക്രട്ടറി ലുത്ഫ കുണ്ടുതോട്, വി പി ഫസ്ന, സമീഹ വാഴക്കാട്, ഹനീന പുളിക്കല്‍, അമീന മാമാങ്കര പ്രസംഗിച്ചു.