30 Friday
January 2026
2026 January 30
1447 Chabân 11

ഫ്രാന്‍സ്: രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധത്തിന് വിലക്ക്‌


ലൈംഗികബന്ധത്തിന് അതിര്‍വരമ്പ് നിശ്ചയിച്ച് ഫ്രാന്‍സ്. പ്രായപൂര്‍ത്തിയായാല്‍ ഉഭയസമ്മതത്തോടെ ആരുമായും ബന്ധപ്പെടാം എന്ന നയത്തില്‍ ചുവട് മാറ്റത്തിനൊരുങ്ങുകയാണ് ഫ്രാന്‍സ്. 1791 മുതല്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇന്‍സെസ്റ്റ് (മാതാവ്, പിതാവ്, സഹോദരങ്ങള്‍ എന്നിവരുമായുള്ള ലൈംഗികബന്ധം) നിരോധിക്കാന്‍ ഫ്രഞ്ച് ഭരണകൂടം ഒടുവില്‍ തീരുമാനിച്ചിരിക്കുന്നു. മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും പാത പിന്തുടര്‍ന്ന്, രണ്ട് നൂറ്റാണ്ടിന് ശേഷമാണ് ഫ്രാന്‍സിന്റെ ചരിത്രപരമായി തീരുമാനം. ഇന്‍സെസ്റ്റ് ലൈംഗിക ബന്ധം രാജ്യത്ത് സൃഷ്ടിച്ച അരാജകത്വത്തിന്റെ ആഘാതം വലിയ അളവിലാണ്. അതാണ് ഇപ്പോള്‍ ഫ്രാന്‍സിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഏതു പ്രായമായാലും നിങ്ങളുടെ പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായുള്ള ലൈംഗിക ബന്ധം പാടില്ല. ഇത് പ്രായത്തിന്റെ പ്രശ്‌നമല്ല. ഞങ്ങള്‍ ഇന്‍സെസ്റ്റിനെതിരെ പോരാടുകയാണ് – ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഡ്രിയാന്‍ ടാക്വെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം, സ്വവര്‍ഗ ലൈംഗികത എന്നിവ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിവാക്കിയത്.

Back to Top