സൈക്കിള്‍ യാത്ര സുരക്ഷിതമാകണം
സഫൂറ കാടായിക്കല്‍
കുട്ടികള്‍ ഉള്‍പ്പെടെയുള്ള സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഗതാഗത വകുപ്പ് സെക്രട്ടറിയും ഗതാഗത കമ്മീഷനും, ഉടനടി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരീക്കേണ്ടതുണ്ട്. ഇത്തരം യാത്രക്കാരുടെ അപകട സാധ്യത മുന്നില്‍ക്കണ്ട് നിര്‍ദേശങ്ങള്‍ പുറപ്പെടുവി ക്കേണ്ടത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍പെടുത്തിയാകണം. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും, മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയും അമിത വേഗത്തിലുള്ള യാത്രകള്‍ സ്വയം ജാഗ്രത പാലിച്ചു നിയന്ത്രിക്കുകയും ചെയ്യുക. ദേശീയ പാതകളിലും, മറ്റു റോഡുകളിലും സൈക്കിള്‍ യാത്രക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തി കൊടുക്കുക, ട്രാക്കുകള്‍ സ്ഥാപിക്കുക,സൈക്കിള്‍ യാത്രയെകുറിച്ചുള്ള അവബോധം ശരിയായി അവര്‍ക്കു നല്‍കുന്നതോടെ യാത്രക്കാര്‍ക്ക് അപകട മേഖലകളെ സ്വയം തരണം ചെയ്യാന്‍ കഴിയുകയും ചെയ്യും.
സൈക്കിള്‍ യാത്രക്കാര്‍ക്ക് അവര്‍ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെയും സുരക്ഷാമാനദണ്ഡങ്ങളെയും സംബന്ധിച്ചു ശരിയായ രീതിയില്‍ അവബോധക്ലാസ്സുകള്‍ നല്‍കി പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ വിദ്യഭ്യാസ വകുപ്പ്, ട്രാന്‍സ് പോര്‍ട്ട് വകുപ്പ്, പോലീസ് മേധാവികള്‍, തുടങ്ങിയവര്‍ കൂടുതല്‍ ഗൗരവത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.