23 Thursday
October 2025
2025 October 23
1447 Joumada I 1

യുവാക്കള്‍ സ്വത്വബോധം കൈവിടരുത് -സഹല്‍ മുട്ടില്‍


കോഴിക്കോട്: ഇന്നത്തെ ലോകക്രമം പൊതുവിലും മുസ്‌ലിം സമൂഹം പ്രത്യേകിച്ചും വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ മുസ്‌ലിംയുവാക്കള്‍ അവരുടെ സ്വത്വബോധവും ഭാഗ ധേയവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് സഹല്‍ മുട്ടില്‍ ആഹ്വാനം ചെയ്തു. മൂല്യരഹിതവും യുക്തിഹീനവുമായ വിവിധ ചിന്താപദ്ധതികള്‍ യുവാക്കളെ വഴിതെറ്റിക്കുന്നുണ്ടെന്നും ഇസ്‌ലാംമത വിശ്വാസികള്‍ എന്ന നിലയില്‍ മുസ്‌ലിം യുവാക്കള്‍ അഭിമാന ബോധമുള്ളവരായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2022-24 വര്‍ഷത്തെ ഐ എസ് എമ്മിന്റെ പ്രഥമ സംസ്ഥാന എക്‌സിക്യൂട്ടീവ് മര്‍കസുദ്ദഅ്‌വയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജന സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രമേയ പ്രഭാഷണം നടത്തി. യുവത്വം അംബേ ദ്ക്കറെ വായിക്കുന്നു എന്ന പ്രമേയത്തില്‍ ജനുവരി 26ന് ജി ല്ലാകേന്ദ്രങ്ങളില്‍ യുവ ജാഗ്രത നടക്കും. സംസ്ഥാനതല പരി പാടിയുടെ ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂരില്‍ നടക്കും. ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ യുവാക്കളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും അതിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടി കൊണ്ടുദ്ദേശിക്കുന്നത്. പ്രവര്‍ത്തകസമിതി യോഗത്തില്‍ വിവിധ സെഷനുകളിലായി ഷരീഫ് കോട്ടക്കല്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, റാഫി കുന്നുംപുറം, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, ഷാനവാസ് വിപി, ആസിഫ് പുളിക്കല്‍, അയ്യൂബ് എടവനക്കാട്, യൂനുസ് ചെങ്ങര, വിവിധ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Back to Top