5 Wednesday
February 2025
2025 February 5
1446 Chabân 6

സ്ത്രീസുരക്ഷ ഉറപ്പാക്കണം – എം ജി എം

ആലപ്പുഴ: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ശിക്ഷാനടപടി കര്‍ശനമാക്കണമെന്ന് എം ജി എം ജില്ലാ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 17000-ലധികം കുട്ടികള്‍ പീഡനത്തിന് ഇരയായെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 417 കേസുകളില്‍ മാത്രമാണ്. പ്രവര്‍ത്തക സമിതി യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ മദനിയ, ട്രഷറര്‍ റീന നുജൂം, സഫല നസീര്‍, സമീറ സമീര്‍, കെ കെ റമീസ, ഷൈനി ഷമീര്‍, കെ ആര്‍ വഹീദ, ഷീബ കലാം, ഷഫീല മുബാറക്, താഹിറ നവാസ്, മുബീന നൗഫല്‍, സിനിജ നവാസ്, എച്ച് സജിത, റീനു ഷജീര്‍, ഷെമി ഗഫൂര്‍ പ്രസംഗിച്ചു.

Back to Top