9 Friday
October 2026
2026 October 9
1448 Rabie Al-Âkher 26

കോഴിക്കോട് സൗത്ത് ജില്ലയില്‍ ഐ എസ് എം ത്രൈമാസ കാമ്പയിന് തുടക്കമായി


കോഴിക്കോട്: മാനവികതയുടെ വിമോചനത്തിന്റെ ഏക മാര്‍ഗം മതമാണെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ‘മതം, ശാസ്ത്രം, വിമോചനം’ ത്രൈമാസ കാമ്പയിന്റെ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ധര്‍മമൂല്യങ്ങളെ രൂപപ്പെടുത്തുന്നതാണ് മതം. ശാസ്ത്രം മനുഷ്യന്റെ അന്വേഷണ തൃഷ്ണയെ ഉദ്ദീപിപ്പിക്കുന്നതാണ്. ശാസ്ത്രത്തെയും, മതത്തെയും തുലനം ചെയ്യുക എന്നത് അശാസ്ത്രീയമാണ്. മതവും ശാസ്ത്രവും രണ്ട് ധ്രുവങ്ങളിലാണെന്ന പ്രചാരണം തെറ്റാണ്. മതവും ശാസ്ത്രവും രണ്ട് ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നതെന്നും സമ്മളനം അഭിപ്രായപ്പെട്ടു.
കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം ടി മനാഫ്, പി ടി അബ്ദുല്‍ മജീദ് സുല്ലമി, അബ്ദുല്‍ ഗഫൂര്‍ തിരുത്തിയാട്, മിസ്ബാഹ് ഫാറൂഖി, സല്‍മാന്‍ ഫാറൂഖി, സഫൂറ തിരുവണ്ണൂര്‍, റാഫി കുന്നുംപുറം, കെ വി ഫാദില്‍, അബ്ദുസ്സലാം ഒളവണ്ണ പ്രസംഗിച്ചു.

Back to Top