ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

വാഴക്കാട്: ചെറുവട്ടൂര്‍ സുബുലുസ്സലാം മസ്ജിദിനോടനുബന്ധിച്ച് പണിത ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് നിര്‍വഹിച്ചു. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചീരോത്ത് അധ്യക്ഷത വഹിച്ചു. ബി പി എ ഗഫൂര്‍, ശാക്കിര്‍ബാബു കുനിയില്‍, പി അശ്‌റഫ്, യു കെ അബൂബക്കര്‍, ടി അബ്ദുല്‍ഖാദര്‍ ഫാറൂഖി, മുഹൈമിന്‍ പ്രസംഗിച്ചു.
