21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

ചാലില്‍ അബ്ദുസ്സലാം

ടി വി അഹമ്മദ് കുറുക


വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സ്വദേശിയും മാര്‍സ് സ്ഥാപന ഉടമയുമായ ചാലില്‍ അബ്ദുസ്സലാം നിര്യാതനായി. ബിസിനസ് ആവശ്യാര്‍ഥമുള്ള വിദേശയാത്രക്കിടെ സഊദി അറേബ്യയില്‍ വെച്ചാണ് മരണപ്പെട്ടത്. കെ എന്‍ എം കുറുക ശാഖ പ്രവര്‍ത്തക സമിതി, മസ്ജിദുല്‍ ഇസ്‌ലാഹ് കമ്മിറ്റി, സലഫി മദ്‌റസ പ്രവര്‍ത്തക സമിതി എന്നിവയില്‍ അംഗമായിരുന്നു. പ്രദേശത്തെ മത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മറ്റുള്ളവരുടെ അഭിമാനവും മാന്യതയും പരിഗണിച്ചുകൊണ്ടുള്ള സൗമ്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കുടുംബങ്ങളിലും നാട്ടിലുമുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളില്‍ നീതിപൂര്‍വകമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുമായിരുന്ന അദ്ദേഹം എല്ലാവര്‍ക്കും ഏതാവശ്യത്തിനും സമീപിക്കാവുന്ന മഹല്‍ വ്യക്തിത്വമായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ സ്വന്തമായി അഭിപ്രായമുണ്ടായിരുന്ന അദ്ദേഹം നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിലയുറപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ കെ എന്‍ എം മര്‍കസ്സുദ്ദഅവ അംഗത്വകാമ്പയിനില്‍ അദ്ദേഹം മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. ജീവകാരുണ്യ മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായ ഏത് ആവശ്യത്തെയും വൈമനസ്യമില്ലാതെ സഹായിക്കാന്‍ സന്നദ്ധനായിരുന്നു. കുറുക മസ്ജിദുല്‍ ഇസ്‌ലാഹിന്റെയും സലഫി മദ്‌റസയുടെയും വളര്‍ച്ചയില്‍ അദ്ദേഹം ഭാഗധേയം വഹിച്ചു. ഭാര്യ: വി ടി സമീറ. മക്കള്‍: മുഹമ്മദ് അന്‍സാര്‍, ഫാരിസ്, അദ്‌നാന്‍, ഫൗസാന്‍. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കുകയും അദ്ദേഹത്തിന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യട്ടെ. (ആമീന്‍)

Back to Top