5 Friday
December 2025
2025 December 5
1447 Joumada II 14

അഫ്ഗാനില്‍ വനിതാ പ്രതിനിധികളെ നിയമിച്ച് യു എസ്


അഫ്ഗാനിസ്ഥാനില്‍ യു എസിനെ പ്രതിനിധീകരിക്കുന്ന പദവിയിലേക്ക് രണ്ട് വനിതാ നയതന്ത്രജ്ഞരെ നിയമിച്ച് യു എസ്. അഫ്ഗാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക പ്രതിനിധിയായി റിന അമീരിയെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നിയമിച്ചു. പുതിയ താലിബാന്‍ ഭരണകൂടത്തിന് കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യു എസിന്റെ പുതിയ നിയമനം. അഫ്ഗാനിസ്താന്റെയും പാകിസ് താന്റെയും യു എസ് പ്രത്യേക പ്രതിനിധിയുടെ മുതിര്‍ന്ന ഉപദേഷകയായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് റിന അമീരി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദഗ്ധയായ സ്‌റ്റെഫാനി ഫോസ്റ്ററെയും പ്രത്യേക പ്രതിനിധിയായി ബ്ലിങ്കന്‍ നിയമിച്ചു. താലിബാന്‍ രാജ്യം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനികളെ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള യു എസ് നടപടികളുടെ ഭാഗമായ സ്ത്രീ, പെണ്‍കുട്ടികളുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു സ്‌റ്റെഫാനി ഫോസ്റ്റര്‍. താലിബാന്‍ അധികാരം പിടിച്ചെടുത്ത് നാല് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം നടന്നത്.

Back to Top