രാഷ്ട്രീയ കൊലകള്‍ക്ക് ആരു തടയിടും?
സയ്യിദ് സിനാന്‍ പരുത്തിക്കോട്
രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വില അറിയാത്തവരാണ് കശാപ്പുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ 37-ലധികം ആളുകളുടെ ജീവനാണ് നഷ്ടമായത്. ഗുണ്ടായിസം വെച്ച് ഇറങ്ങുന്നവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ ഒരാളും കളത്തില്‍ ഇറങ്ങുന്നില്ല എന്നതാണ് വാസ്തവം. ഗുണ്ടായിസത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടാനുള്ള പോലീസിന്റെ വലിയ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ചില മന്ത്രിമാര്‍ മാധ്യമങ്ങളിലുടെ ജനങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ നിയമ പാലകര്‍ക്ക് നേരം പുലര്‍ന്നിട്ടില്ല. വാസ്തവത്തില്‍ അധികാരികള്‍ മാധ്യമങ്ങളിലൂടെ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യുന്നത്. ആയിരം കാതടച്ചാലും ഒറ്റ വായയും അടക്കാന്‍ കഴിയില്ലെന്ന് ഓര്‍മ വേണം. നിയമങ്ങളിലെ പാളിച്ചകള്‍ വെച്ച് പ്രതികളെ സംരക്ഷിക്കരുത്. ഇനിയെങ്കിലും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യ കൊലപാതങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. നമുക്ക് എപ്പോഴും സ്വയം ജാഗ്രത അനിവാര്യമാണ്.