9 Saturday
August 2025
2025 August 9
1447 Safar 14

സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിന് പുറത്തോ?

വി പി ഹാസിബ്‌

ധര്‍മം മറന്ന് പരസ്പരവിദ്വേഷം പരത്തുന്ന വ്യാജ സന്ദേശങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നത്. ഇത് ആശങ്കയോടെ കാണേണ്ടതാണ്. ഇത്തരത്തിലുള്ള ആള്‍ക്കാര്‍ സമൂഹത്തിന്റെ സൗഹൃദവും സമാധാനവും കളയുകയാണ് ചെയ്യുന്നത്. വ്യാജ വ്യക്തിത്വം സൃഷ്ടിച്ച് അവയ്ക്കു പിന്നില്‍ മറഞ്ഞിരുന്ന് വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നവരാണ് കൂടുതലും. ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള ഇഛാശക്തി ഭരണകൂടം കാണിക്കേണ്ടതുണ്ട്. കേരളത്തില്‍ അടുത്തിടെയായി നിരവധി കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതിനപ്പുറം ചലനങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം. സാമൂഹിക മാധ്യമങ്ങളില്‍ എന്തും പറയാമെന്ന തോന്നല്‍ പൊതുവെയുണ്ട്. എന്നാല്‍, അങ്ങനെ എന്തും പറഞ്ഞ് ഞെളിഞ്ഞ് നടക്കാമെന്ന മോഹത്തിന് നിയമപരമായ നടപടികള്‍ മാത്രമേ തടയിടൂ. എന്തപകീര്‍ത്തിപരമായ വാക്കുകളും എത്ര വിദ്വേഷകരമായ പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയാലും പ്രശ്‌നമായാല്‍ ഒരൊറ്റ മാപ്പില്‍ തീരുമെന്നു കരുതുന്നവരാണേറെയും. സ്ത്രീത്വത്തെ, വ്യക്തിത്വത്തെയൊക്കെ വെല്ലുവിളിച്ച് ഇങ്ങനെ ഒരു മാപ്പുകൊണ്ട് അത് കഴുകിക്കളയാം എന്നു കരുതുന്നവര്‍ യഥാര്‍ഥത്തില്‍ മാനവികതയെയാണ് വെല്ലുവിളിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഇത്തരം പ്രവണതകള്‍ക്കു തടയിടുകയും വേണം.

Back to Top