3 Friday
January 2025
2025 January 3
1446 Rajab 3

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കമ്മിറ്റി: ഡോ. ഇ കെ അഹ്മദ്കുട്ടി പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ജന.സെക്രട്ടറി അഹ്മദ്കുട്ടി മദനി ട്രഷറര്‍


കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റായി ഡോ. ഇ കെ അഹ്മദ്കുട്ടിയും ജന.സെക്രട്ടറിയായി സി പി ഉമര്‍ സുല്ലമിയും തെരഞ്ഞെടുക്കപ്പെട്ടു. എം അഹ്മദ്കുട്ടി മദനിയാണ് ട്രഷറര്‍. കോഴിക്കോട്ട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
കെ അബൂബക്കര്‍ മൗലവി, സി മമ്മു കോട്ടക്കല്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, കെ എം കുഞ്ഞമ്മദ് മദനി, എഞ്ചിനിയര്‍ സൈതലവി വയനാട് (വൈ.പ്രസിഡന്റ്), പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ഡോ. മുസ്തഫ സുല്ലമി, ഇസ്മായില്‍ കരിയാട്, എം ടി മനാഫ്, കെ എ സുബൈര്‍ ആലപ്പുഴ, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍ (സെക്രട്ടറി), ഡോ. സലീം ചെര്‍പ്പുളശ്ശേരി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ഡോ. അനസ് കടലു ണ്ടി, ഡോ. ഫുഖാര്‍ അലി, എം കെ മൂസ, ഹമീദലി ചാലിയം (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top