11 Sunday
January 2026
2026 January 11
1447 Rajab 22

ഖത്തര്‍ ദേശീയ ദിനമാഘോഷിച്ചു

ദോഹ: ഖത്തര്‍ ദേശീയ ദിനം, ലോക അറബി ഭാഷാദിനം എന്നിവയോട് അനുബന്ധിച്ച് മദീന ഖലീഫ ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കളറിങ്ങ്, പദനിര്‍മാണം, ഓര്‍മ പരിശോധന, കയ്യെഴുത്ത്, പദമാല, ക്വിസ്, നിഘണ്ടു നിര്‍മാണം, പദപ്പയറ്റ്, അറബിക് കാലിഗ്രഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു. വിജയികള്‍ക്ക് ഖത്തര്‍ ഇസ്്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബുദുല്ലത്തീഫ്് നല്ലളം, സെക്രട്ടറി മുജീബ് കുനിയില്‍, അന്‍വര്‍ മാട്ടൂല്‍, സൈനബ അന്‍വാരിയ്യ, എം ടി ഷാഹിര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന പരിപാടി ശഹീര്‍ ഇരിങ്ങത്ത് നിയന്ത്രിച്ചു. അബ്ദുര്‍റഹ്മാന്‍ സലഫി, സുബൈര്‍ ഒളോറത്ത്, യഹ്‌യ മദനി, മുജീബ് കുറ്റ്യാടി, മന്‍സൂര്‍ ഒതായി, നസീഫ, സനിയ്യ, ലുബ്‌ന, മുഹ്‌സിന, അഫീഫ, ഷഹ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

Back to Top