24 Friday
October 2025
2025 October 24
1447 Joumada I 2

എറണാകുളം ജില്ലാ ഐ എസ് എം നേതൃസംഗമം

കൊച്ചി: വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പുനപ്പരിശോധിക്കണമെന്ന് ഐ എസ് എം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. നൈമിഷിക പ്രണയങ്ങളില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് പക്വതയോടെ തീരുമാനമെടുക്കാന്‍ വേണ്ടത്ര സമയം ലഭിക്കുമെന്നത് ഈ കരടിന്റെ മേന്മകളാണെന്ന് പറയാമെങ്കിലും അതിന്റെ മറ്റു പ്രത്യാഘാതങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫിറോസ് കൊച്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബിഖ് മഞ്ഞാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജ്ജാദ് ഫാറൂഖി, കബീര്‍ സുല്ലമി, അയ്യൂബ് എടവനക്കാട്, സിജാദ് ഇബ്‌റാഹിം, എം എം ബുറാശിന്‍, ഷാജഹാന്‍ ആലുവ, സിയാസ് കൊച്ചി, ബാസില്‍ അമാന്‍, ഷമീം ഖാന്‍, ഷാനവാസ് മൂവാറ്റുപുഴ, കെ എസ് ഹര്‍ഷാദ്, നുനൂജ് യൂസുഫ് പ്രസംഗിച്ചു.

Back to Top