എം എസ് എം ടേബിള്‍ടോക്ക്
മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ലാ എം എസ് എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി ടേബിള്‍ടോക്ക് സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ അബ്ദുല്‍അസീസ്, അബ്ദുല്‍കരീം സുല്ലമി, ഫഹീം ആലുക്കല്‍, ഷഹീര്‍ പുല്ലൂര്‍, നജീബ് തവനൂര്‍, ജൗഹര്‍ അയനിക്കോട്, ഫാസില്‍ ആലുക്കല്‍, താഹിറ ടീച്ചര്‍, ലുത്ഫ അരീക്കോട്, ഫസ്‌ന കരുളായി പ്രസംഗിച്ചു.
